രാജപുരം: ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 2023 -24 അധ്യയനവർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പുതിയതായി സെന്റ് മേരീസ് സ്‌കൂളിലേക്ക് എത്തുന്ന നൂറ്റിനാല്പതോളം കുട്ടികളെ വരവേൽക്കാൻ സ്‌കൂൾ ക്യാമ്പസ് മുഴുവനും വർണ്ണക്കടലാസുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു.കുട്ടികളെ എല്ലാവരെയും ബലൂണും പൂക്കളും നൽകി സ്വീകരിച്ചു . സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ സ്വാഗതപ്രസംഗം നടത്തി. സെന്റ് മേരീസ് കോളേജ് ഡയറക്ടർ ഫാ.ജോസ് മാത്യു പാറയിൽ അധ്യക്ഷനായിരുന്നു. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് വാരണത്ത് പ്രവേശനോത്സവ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. മരിയ ഭവൻ സെമിനാരി റെക്ടർ ഫാ.ജിറ്റോ മലമ്പേൽപതിക്കൽ, സ്റ്റാഫ് സെക്രട്ടറി ബിൻസി ചാക്കോ, പി.ടി.എ. പ്രസിഡണ്ട് സുരേഷ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാർത്ഥി പ്രതിനിധി ഐറിൻ അന്ന വർഗ്ഗീസ്നന്ദിപറഞ്ഞു.
