രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 1992-93 വർഷത്തെ ആദ്യ എസ്.എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളാണ് പൊതു വിദ്യാലയ മികവിനായി തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിന് ഇലക്ട്രിക് ബെൽ സ്ഥാപിച്ച് കൈമാറിയത്. സ്കൂളിന്റെ പരമ്പരാഗത രീതിയിലുള്ള ബെൽ എല്ലാ ക്ലാസ്സുകളിലും എത്തുന്നില്ല എന്ന പരാതി ഉയർന്നപ്പോൾ ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന വിശ്വംഭരൻ മാഷിന്റെ നിർദ്ദേശം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പൂർവ്വ വിദ്യാർത്ഥിയും നിലവിലെ എസ്.എം.സി ചെയർമാനുമായ ബിജുമോൻ കെ.ബി യും സഹപാഠികളും ചേർന്ന് സ്കൂളിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുകയുമായിരുന്നു. ബിജുമോൻ കെ.ബി യോടൊപ്പം ബാബുദാസ് കോടോത്ത്, ഗണേശൻ. പി, സുരേഷ്, മുരളീധരൻ എന്നിവർ ബാച്ചിനെ പ്രതിനിധീകരിച്ച് ബെൽ സ്കൂളിന് സമർപ്പിച്ചു. ഹെഡ്മിസ്ട്രസ് ബെൽ ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്താകുന്ന ഇത്തരം മാതൃകകൾ പൂർവ്വ വിദ്യാർത്ഥികൾ തുടരേണ്ടതുണ്ട്. ആദ്യ എസ്.എസ്.എൽ.സി ബാച്ചിന് സ്കൂളിന്റെ നന്ദി ഹെഡ്മിസ്ട്രസ് അറിയിച്ചു. പി.ടി.എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ രത്നാവതി. എസ്വാഗതംപറഞ്ഞു.
Related Articles
നല്ല മാതൃക- കുടുംബശ്രീ വാര്‍ഷിക ആഘോഷം ലളിതമാക്കി സഹായം കനിവ് പാലിയേറ്റിവിന് കൈമാറി
ബേഡകം: വാവടുക്കം ഐശ്വര്യമുച്ചുര്ക്കുളം കുടുംബശ്രീ വാഷിക ആഘോഷമാണ് ലളിതമാക്കി കനിവ് പാലിയേറ്റീവിന് സഹായംനല്‍കിയത്. വാര്‍ഷിക പൊതുയോഗം അംബികയുടെ അദ്ധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉത്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ട്രറി കൃഷ് വേണി, പ്രസിഡന്റ് സാവിത്രി, സിപഎം ബ്രാഞ്ച് സെക്രട്ടറി പി രാജന് മോണിറ്ററിഗ് കമ്മറ്റി അംഗം ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. നിര്‍മ്മല ജയപ്രസാദ് സ്വാഗതവും സരിത എം നന്ദിയും പറഞ്ഞു
പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു. വനിതാ ഡോക്ടര്‍ ഷിന്‍സിയുടെ നേതൃത്വ ത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച. രാവിലെ റാലിയോടുകൂടി ആരംഭിച്ച പരിപാടിയില്‍ വുമന്‍സ് വിങ് സെക്രട്ടറി ജെ.എച് ഐ.വിമല സ്വാഗതം പറഞ്ഞു. തുടര്‍ന്നു DR ഷിന്‍സി സ്ത്രീകളും ആരോഗ്യ പ്രശ്നങ്ങളും എന്നവിഷയത്തെ കുറിച്ച് ക്ലാസ് നടത്തി തുടര്‍ന്നു വിവിധ കലാപരിപാടികളും സുമ്പ ഡാന്‍സ് പ്രാക്ടീസ്യും ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം അരമണിക്കൂര്‍ സുമ്പ ഡാന്‍സ് പരിശീലനം നടത്തുന്നതിന്തീരുമാനിച്ചു.
കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്ത ആരംഭിച്ചു
കളളാര്‍ : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണ സമൃദ്ധി കര്‍ഷക ചന്ത കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വിപണിയുടെ ഉദ്ഘാടനം ബഹു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ്രപ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ ബഹു: കള്ളാര്‍ പ്രസിഡന്റ് ടി.കെ. നാരായണന് നിര്‍വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ഗീത വാര്‍ഡ് മെമ്പര്‍മാരായ സബിത, സണ്ണി എബ്രഹാം, […]