രാജപുരം പനത്തടി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പ്രാന്തർകാവ് ജി യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകൻ പി അജിത്ത്കുമാർ, ആർ ജനാർദ്ദനൻ, സി ആർ സി കോർഡിനേറ്റർ സുപർണ്ണ രാജേഷ്, പി ടി എ പ്രസിഡന്റ് വി.എൻ മനോജ് എന്നിവർ പ്രസംഗിച്ചു.