രാജപുരം: പൂടംകല്ല് ഇടക്കടവിലെ എം.കുമാരൻ (59)നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: ദിവ്യ, ദീപേഷ്. മരുമകൻ: സുകുമാരൻ. സഹോദരങ്ങൾ: രാമൻ, അനിൽ കുമാർ, മനോജ് കുമാർ, ശാരദ, നാരായണി,ലക്ഷ്മി.
രാജപുരം : ഉടന്‍ പണം എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. മാലോം ചുള്ളി സ്വദേശിയായ സജീവനെയാണ് (39) രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2000 രൂപയും, മൊബൈല്‍ഫോണും, നമ്പര്‍ എഴുതാന്‍ ഉപയോഗിച്ച കടലാസുകളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നാളുകളായി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന ഇയാള്‍ കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. […]
രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് നിര്‍മ്മിച്ചു നല്കുന്ന സ്നേഹവീടിന്റെ കട്ടിളവെപ്പ് നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരീച്ചിറ , സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് , സ്നേഹവീട് കമ്മറ്റി ചെയര്മാന് ജെന്നി കുര്യന് , കമ്മറ്റി കണ്‍വീനര്‍ ജെയിന് പി വര്‍ഗീസ് , കമ്മറ്റി അംഗങ്ങളായ കെ ടി മാത്യു , എ . എല്‍ തോമസ് , […]