കാവുഗോളി ചൗകി : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾക്കൊള്ളുന്ന മയിൽപ്പാറ മജൽ റോഡ് വർഷങ്ങളായി തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിൽ നാട്ടുകാർ ജനകീയ പ്രതിഷേധം നടത്തിയതിന്റെ ഫലമായി ഏകദേശം ഒരു കിലോമീറ്ററോളം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിച്ച് എസ്റ്റിമേറ്റ് പൂർത്തിയായി. കോൺട്രാക്ടർ പണി തുടങ്ങാനിരിക്കെ കാരണമെന്നും ഇല്ലാതെ ചില സമർദ്ധങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വർക്ക് തുടങ്ങുന്നതിനെ കഴിഞ്ഞദിവസം സ്റ്റേ ചെയ്യുകയായിരുന്നു., ഇതിനെതിരെ ഇന്നു രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും പണി തുടങ്ങാൻ അനുമതി നൽകുകയും ആയിരുന്നു. ഉപരോധ സമരം റഫീക്ക് കുന്നിൽ ഉദ്ഘാടനം ചെയ്തു, കരീംമയിൽപാറ, സലിം സന്ദേശം, റിയാസ് എ ടു സഡ്, ഹനീഫ് ബദ്രിയ, റഫീഖ് അബ്ദുല്ല,സതീശൻ നീർച്ചാൽ, മൊയ്തീൻ അർജാൽ, വിശ്വനാഥൻ നീർച്ചാൽ, ചന്ദ്രൻ സ്റ്റുഡിയോ, സർഫറാസ് മജൽ, റാസിക് മജൽ, യഹിയ മജൽ, ഹമീദ് വളപട്ടണം, അഭിമജൽ, സലിം കല്ലങ്കടി, ഷാഫി മജൽ, പോപ്പി മജൽ, ഇർഷാദ്മജൽ, റഹീം .നിർച്ചാൽ.ഹുസൈൻ മജൽ .സെരിഫ് മജൽ.സുലോചന ബള്ളൂർ തുടങ്ങിയവർ ഉപരോധത്തിനും ചർച്ചക്കുംനേതൃത്വംനൽകി
Related Articles
എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്തണം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നിവേദനം നൽകി
കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് എയിംസ് കാസറഗോഡ് ജില്ലയിൽ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാറിന്റെ പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തുവാൻ കേരള സർക്കാരിന് നിർദ്ദേശം നൽകണമെന്നും, കേന്ദ്ര ആരോഗ്യ സംഘത്തെ കാസറഗോഡ് ജില്ലയിൽ അയക്കണമെന്നും, കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിപ്മെർ ഹോസ്പിറ്റൽ മുതലായവ തുടങ്ങുവാനുള്ള അടിയന്തിര സാഹചര്യം ഉണ്ടാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് […]
അന്തരിച്ച ബാലന് മാസ്റ്റര്‍ വിശിഷ്ട വ്യക്തിത്വത്തിനുടമ
സ്നേഹത്തിന്റെ വിശാലതയെ ലോഭം കൂടാതെ വികസിപ്പിക്കുന്നതിന്, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്ന സംഘടനക്ക് രൂപവും ഭാവവും നല്കുവാന് Adv MCV ഭട്ടതിരിപ്പാടിനൊപ്പം നിന്നു പ്രവര്‍ത്തിച്ച മഹത്തരമായ, വിശിഷ്ട വ്യക്തിത്വം. വയോജനങ്ങളുടെ നാളെ കളേപ്പറ്റിയാണവര് ചിന്തിച്ചത്. ആ ചിന്തകള്‍ കൊണ്ട് വയോജന ക്ഷേമം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞു. വയോജനങ്ങളുടെ ഭാവി അവസ്ഥ എന്തായിരിക്കുമെന്ന് ആരും ചിന്തിക്കാതിരുന്ന സമയത്ത് , അതു കാലേ കൂട്ടി ചിന്തിക്കുവാനും വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരങ്ങള്‍ കണ്ടു […]
ഡൽഹിയിൽ നീതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്
കാഞ്ഞങ്ങാട്: ഡൽഹിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപെട്ടുകൊണ്ട് നീതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റന്റിൽ നടന്ന യോഗം മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി ശ്യാമളയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സിന്ധു, സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ, സുകുമാരി ഉദുമ, പ്രേമ, […]