കാഞ്ഞങ്ങാട് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തി വരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ ഒരു കാരണവശാലും പൊളിക്കാൻ അനുവദിക്കില്ലായെന്ന് സമര പന്തലിൽ ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രതിഷേധം ആളിക്കത്തി. ഇന്ന് രാവിലെയാണ് ഹോസ്ദുർഗ് തഹസീൽദാർ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹിയെ ഫോണിലൂടെ വിളിച്ച് ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പൊളിക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, ട്രഷറർ സലീം സന്ദേശം ചൗക്കി, വൈസ് പ്രസിഡന്റ് ഹക്കീം ബേക്കൽ, സെക്രട്ടറി മുരളീധരൻ പടന്നക്കാട്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മുഹമ്മദ് ഈച്ചിലിങ്കാൽ, നാസർ കൊട്ടിലങ്ങാടി, കൃഷ്ണദാസ്, സുഹറ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി പടന്നക്കാട്, ഖദീജ മുഹമ്മദ്, റിയാസ് മുഹമ്മദ്, ഹരീഷ്ചന്ദ്രൻ കാഞ്ഞങ്ങാട്, നാസർ പി കെ ചാലിങ്കാൽ, ഹക്കീം ബേക്കൽ, പത്മരാജൻ ഐങ്ങോത്ത്, അബ്ദുൽ ഖയ്യും കാഞ്ഞങ്ങാട് എന്നിവർപങ്കെടുത്തു.
