LOCAL NEWS

കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു

രാജപുരം. കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു യുടെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ രോഗാവസ്ഥയിൽ ഏറെ നാളുകളായി വീടിനുള്ളിൽ ഒറ്റപെട്ടു കഴിയുന്നവരുടെ സംഗമം പൈനിക്കര ജോയ്‌സ് ഹോംസ്റ്റയിൽ സംഘടിപ്പിച്ചു. മുപ്പതോളം രോഗികളും അവരുടെ സഹായികളും പങ്കെടുത്തു. രാജപുരം ഫോറോനാ വികാരി ഫാദർ ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജോർജ് പഴയപറമ്പിൽ, പഞ്ചായത്തംഗം വനജ ഐത്തു, ശാലു മാത്യു, അജയകുമാർ എന്നിവർ സംസാരിച്ചു. പന്ത്രണ്ടു വർഷമായി സാന്ത്വന ചികിത്സ പ്രവർത്തനത്തിൽ സജീവമായി തുടരുന്ന ഫീലിപ്പോസ് മെത്താനത്തിനെ പ്രത്യേകമായി ചടങ്ങിൽ ആദരിച്ചു.
മുനീസ അമ്പലത്തറ യുടെ സാന്നിധ്യം രോഗികൾക്കു വലിയ ആശ്വാസമായപ്പോൾ വിവിധ കലാപരിപാടികളും മാജിക് വിസ്മയവുമായി ബാലചന്ദ്രൻ കൊാട്ടോടി േേരാഗികളെ ആഹ്ലാദിപ്പിച്ച ഒജെ. മത്തായി സ്വാഗതവും ഫീലിപ്പോസ് മെത്താനത്തു നന്ദി പറഞ്ഞു.. ഉച്ചഭക്ഷണത്തിനു ശേഷം രോഗികൾക്ക് സമ്മാനങ്ങൾ നൽകി അവരുടെ വീടുകളിൽ തിരിച്ചെത്തിച്ചു:

 

Leave a Reply

Your email address will not be published. Required fields are marked *