ഗാസ: ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. നൂറോളം പേർ കൊല്ലപ്പെട്ടു. അതേസമയം മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പിലെ റെസിഡെഷൻഷ്യൽ ബ്ലോക്ക് ഒന്നാകെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ആറോളം ഏരിയൽ ബോംബുകളാണ് ഇവിടെ വർഷിച്ചത്. ഇസ്രായേലിന്റെ ഇതുവരെയുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ് ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിരവധി പേർ രക്ഷാപ്രവർത്തനത്തിനിറങ്ങിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗാസയ്ക്കുള്ളിലേക്ക് കൂടുതലായി ഇറങ്ങിയുള്ള ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.
