LOCAL NEWS

തീവ്രമഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി് കാസര്‍കോട് ജില്ലാ കളക്ടര്‍

രാജപുരം : തീവ്രമഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത ഉളളതിനാല്‍ പാണത്തൂര്‍, പടിയത്തടുക്ക, ഷേണി, പൈക്ക, വെള്ളരിക്കുണ്ട് എന്നീ പ്രദേശങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ഇന്ന് (ജുലൈ 31)ന് വൈകുന്നേരം 7 മണിക്ക് റെഡ്ഡ് അലര്‍ട്ട് പ്രഖ്യപിച്ച സാഹചര്യത്തില്‍, ഇത് നാളെ രാവിലെ 10 മണി വരെ തുടരുമെന്ന് അറിയിപ്പുള്ളതിനാല്‍ 24 മണിക്കൂറില്‍ 204 ാാ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.കൂടാതെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ വില്ലേജിലെ പാലച്ചാല്‍, കോട്ടക്കുന്ന്, മാലോത്ത് വില്ലേജിലെ മഞ്ചുച്ചാല്‍, ചെത്തിപ്പുഴത്തറ്റ്, നമ്പ്യാര്‍മല, കാറ്റാന്‍കവല, വെസ്റ്റേ് എളേരി വില്ലേജിലെ മുത്തപ്പന്‍പ്പാറ, കോട്ടമല, മുടന്തന്‍പ്പാറ, ചിറ്റാരിക്കല്‍ വില്ലേജിലെ മണ്ഡപം, ഗോക്കടവ്, അര്‍ക്കത്തട്ട്, ബേളൂര്‍ വില്ലേജിലെ നായ്ക്കയം, നരയാര്‍, പടിമരുത്, കള്ളാര്‍ വില്ലേജിലെ നീലിമല, പെരിങ്കയം, പനത്തടി വില്ലേജിലെ കമ്മാടി, കല്ലപ്പള്ളി, പുളിങ്കൊച്ചി, റാണിപുരം, ഘടിക്കാല്‍, ഓട്ടമല, തുമ്പോ’ടി, പെരുതടി, തായന്നൂര്‍ കോളിയാര്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *