ഉക്കിനടുക്ക
(കാസറഗോഡ്): കാസറഗോഡ് മെഡിക്കൽ കോളേജിനോടുള്ള അവഗണന അവസാനിപ്പിച് കിടത്തി ചികിത്സ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം എന്നും അത് നടപ്പിലാക്കുന്നത് വരെ സമരം തുടരും എന്നും ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി പറഞ്ഞു. കാസറഗോഡ് ഉക്കിനടുക്ക മെഡിക്കൽ കോളേജ് നിർമാണം തുടങ്ങി 11 വർഷങ്ങളായിട്ടും പൂർണമായി പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് മൂവ്‌മെന്റ് ഫോർ ബെറ്റർ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. ഇപ്പോഴുള്ളത് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കേവലം അഞ്ചു മണിക്കൂർ ഓ പി മാത്രമാണ്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുൾപ്പെടെ ഒട്ടേറേപ്പേരാണ് ഉക്കിനടുക്കയിൽ എത്തിയത്. ജില്ലയുടെ ചരിത്രത്തിൽ മുൻപില്ലാത്ത തരത്തിൽ അഭൂതപൂർവമായ പങ്കാളിത്തമാണ് ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായത് എന്നത് തന്നെ സർക്കാരിന്റെ സമീപനത്തിൽ ജനങ്ങൾ എത്രമാത്രം മടുത്തു എന്നത് എടുത്തു കാണിക്കുന്നു.
ഭിന്നശേഷികാരനായ ശ്രീനിധി കേശവൻ ദയാബായി അമ്മയ്ക്ക് റിബൺ അണിയിച്ചു ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര ജെ എസ് , ബിജെപി ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി, ജയനാരായണ (തായന്നൂർ ജില്ലാ വൈസ് പ്രസിഡന്റ്, ബ്രാഹ്‌മണ പരിഷത്ത്, കാസറഗോഡ്), എയിംസ് കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് , ട്രഷറർ സലിം സന്ദേശം ചൗക്കി മറ്റു ഭാരവാഹികളായ ആർ. സൂര്യനാരായണഭട്ട്, ആനന്ദൻ പെരുമ്പള, ഉമ്മുഹാനി ഉദുമ, റയിസ ടീച്ചർ,ടി ഇ അൻവർ, നാസർ കൊട്ടിലങ്ങാട്, പി. ഈശ്വര ഭട്ട് (പ്രസിഡന്റ് സീനിയർ സിറ്റിസൺ ഫോറം, ബദിയടുക്ക), മുരളി പള്ളം (KVVES) അഡ്വ.. അബ്ദുൾ കരിം പൂനാ (മംഗൽപാടി ജനകീയ വേദി), ഷാജി കാടമന (കിസാൻ രക്ഷ സേന , കാസറഗോഡ്), കമറുദീൻ പാടലട്ക (INC), വിൽഫ്രഡ് ഡിസൂസ (കത്തോലിക്ക സഭ, ബദിയടുക്ക),പി.എം ഫൈസൽ (MSS ജില്ലാ സെക്രട്ടറി), തമ്പാൻ മാഷ് (KSSPA), ശ്രീജ പുരുഷോത്തമൻ (മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി), Build-Up കാസറഗോഡ് പ്രസിഡന്റ് രവീന്ദ്രൻ കണ്ണംകൈ, ചന്ദ്രഹാസ റായ് (ഭാൺട്ര സംഘം ജില്ലാ വൈസ് പ്രസിഡന്റ്), ഷുക്കൂർ കാണാജെ (രാഷ്ട്രീയ കിസാൻ മഹാ സംഘം, സ്റ്റേറ്റ് സെക്രട്ടറി), ഫാറൂഖ് (യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, എൻമകജെ) പങ്കെടുത്തു
Movement for Better Kerala (MBK) കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി അഹമ്മദ് കിർമാണി സ്വാഗതം ആശംസിച്ചു സംസാരിച്ചു, പ്രസിഡന്റ് സാം ജോസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഖാലിദ് കൊളവയൽ, എ കെ പ്രകാശ് , ശ്രീനാഥ് ശശി, രാജൻ വി ബാലൂർ, കൃഷ്ണദാസ് , നാസർ പി.കെ ചാലിങ്കാൽ എന്നിവർ പങ്കെടുത്തു.