രാജപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം 2.0 ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിർവഹിച്ചു. ചുള്ളിക്കര മേരി ടാക്കീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം , താലൂക്ക് ആശുപത്രി പൂടം കല്ല് എന്നിവ യുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
2025 മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് തുടങ്ങുന്ന ആരോഗ്യം ആനന്ദം2.0 ക്യാമ്പയിൻ വദ നാർബുദം, വൻകുടലിലെ അർബുദം എന്നിവയുടെ സ്ക്രീനിങ്ങും ചികിത്സയും അർബുദ പ്രതിരോധ ബോധവൽക്കരണവുമാണ് ലക്ഷ്യമിടുന്നത്. ഇതിനോട് അനുബന്ധിച്ച് പുകയിലിക്കെതിരെ ബോധവൽക്കരണം, പുകയില രഹിത വിദ്യാലയങ്ങൾ, പുക യില നിയന്ത്രണ നിയമം 2003 നടപ്പാക്കൽ, ടുബാക്കോ സെസേഷൻ ക്ലിനിക്കുകൾ എന്നിവയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കും.
പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാറും പുകയില വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി എം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ സി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത പി വി, കള്ളാർ ഗ്രാമപഞ്ചായത്ത് മെമ്പർ അജിത് കുമാർ ബി, ജില്ല എജുക്കേഷൻ &മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ &മീഡിയ ഓഫീസർ ഹസീബ് പി പി , പെരിയ സി എച്ച് സി സൂപ്പർവൈസർ ചന്ദ്രൻ എം എന്നിവർ സംസാരിച്ചു. ജില്ലാ സർവൈലൻസ് ഓഫീസറും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജുമായ ഡോ. സന്തോഷ് ബി ജില്ലയിൽ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടി കൾ വിശദീകരിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ എൻ സി ഡി നോഡൽ ഓഫീസർ രഞ്ജിത്ത് പി യും ക്വിസ് മത്സരം കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ജെ എച്ച് ഐ സിജോ എം ജോസും നേതൃത്വം നൽകി.എൻ സി ഡി നോഡൽ ഓഫീസർ ഡോ രഞ്ജിത് പി സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ഷിൻസി വികെ നന്ദിയും പറഞ്ഞു.