DISTRICT NEWS

പ്രതിഷേധം ഫലം കണ്ടു. മജൽ റോഡ് പ്രവർത്തിക്ക് അനുമതിയായി

കാവുഗോളി ചൗകി : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾക്കൊള്ളുന്ന മയിൽപ്പാറ മജൽ റോഡ് വർഷങ്ങളായി തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിൽ നാട്ടുകാർ ജനകീയ പ്രതിഷേധം നടത്തിയതിന്റെ ഫലമായി ഏകദേശം ഒരു കിലോമീറ്ററോളം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിച്ച് എസ്റ്റിമേറ്റ് പൂർത്തിയായി. കോൺട്രാക്ടർ പണി തുടങ്ങാനിരിക്കെ കാരണമെന്നും ഇല്ലാതെ ചില സമർദ്ധങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വർക്ക് തുടങ്ങുന്നതിനെ കഴിഞ്ഞദിവസം സ്റ്റേ ചെയ്യുകയായിരുന്നു., ഇതിനെതിരെ ഇന്നു രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയും പണി തുടങ്ങാൻ അനുമതി നൽകുകയും ആയിരുന്നു. ഉപരോധ സമരം റഫീക്ക് കുന്നിൽ ഉദ്ഘാടനം ചെയ്തു, കരീംമയിൽപാറ, സലിം സന്ദേശം, റിയാസ് എ ടു സഡ്, ഹനീഫ് ബദ്രിയ, റഫീഖ് അബ്ദുല്ല,സതീശൻ നീർച്ചാൽ, മൊയ്തീൻ അർജാൽ, വിശ്വനാഥൻ നീർച്ചാൽ, ചന്ദ്രൻ സ്റ്റുഡിയോ, സർഫറാസ് മജൽ, റാസിക് മജൽ, യഹിയ മജൽ, ഹമീദ് വളപട്ടണം, അഭിമജൽ, സലിം കല്ലങ്കടി, ഷാഫി മജൽ, പോപ്പി മജൽ, ഇർഷാദ്മജൽ, റഹീം .നിർച്ചാൽ.ഹുസൈൻ മജൽ .സെരിഫ് മജൽ.സുലോചന ബള്ളൂർ തുടങ്ങിയവർ ഉപരോധത്തിനും ചർച്ചക്കുംനേതൃത്വംനൽകി

Leave a Reply

Your email address will not be published. Required fields are marked *