നീലേശ്വരം: പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തിൽ വച്ചു നടന്ന സി. ബി. എസ്. ഇ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ സഹോദയ അറ്റ്ലിക് മീറ്റിൽ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. സഹോദയയിലെ 20 സ്ക്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750 ൽ അധികം കായിക പ്രതിഭകൾ മാറ്റുരച്ച അത്ലറ്റിക് മീറ്റിൽ 96 പോയന്റ് നേടിയാണ് സ്കൂൾ സെക്കന്റ് റണ്ണറപ്പ് ആയത്. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെൻറ് സ്കൂൾ 160 പോയന്റോടെ ഒന്നാം സ്ഥാനവും പടുപ്പ് സാൻജിയോ സെൻട്രൽ സ്കൂൾ 102 പോയന്റോടെ രണ്ടാം സ്ഥാനവും നേടി. സെന്റ് മേരീസ് സ്കൂളിലെ ആരോൺ ടോം ജയൻ പതിനാറ് വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി.വിജയികളായ സ്കൂളുകൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും കാസറഗോഡ് സഹോദയ പ്രസിഡന്റും ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ ഫാ,ജോസ് കളത്തിപ്പറമ്പിലും സഹോദയ സെക്രട്ടറിയും സെന്റ് എലിസബത്ത് കോൺവെൻറ് സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ജ്യോതിയും അത്ലറ്റിക് കൺവീനറും സ്റ്റെല്ലാ മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ലിൻഡായും മറ്റു സ്കൂളുകളിലെ പ്രിൻസിപ്പൽ മാരും ചേർന്ന് ട്രോഫികൾവിതരണംചെയ്തു.
Related Articles
കണ്ണൂർ ഫയർ സ്റ്റേഷനിൽ നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റ് മത്സരത്തിലേക്ക് സെക്ഷനും നേടി കുറ്റിക്കോൽ നിലയത്തിലെ സിവിൽ ഡിഫെൻസ് ടീം
കുറ്റിക്കോൽ: കണ്ണൂർ ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റ് മത്സരത്തിലേക്ക് സെക്ഷൻ കിട്ടിയ കുറ്റിക്കോൽ നിലയത്തിലെ സിവിൽ ഡിഫെൻസ് മെമ്പർമാർ ശശിധരൻ, കൃഷ്ണകുമാർ, ലൈജു, ധനേഷ്, കൃഷാന്ത് കുമാർ, ശ്രീജിത്ത്, അഷ്റഫ്, വിനീഷ്, രജീഷ് എന്നിവരോടെപ്പം 1500 ാേൃ സെക്കന്റ്, ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ് എന്നിവയിൽ ശാലിനി മൂന്നാം സ്ഥാനം നേടി.
ജോസഫ് കനകമൊട്ടയുടെ പ്രതിമ അനാഛാദനം ചെയ്തു
രാജപുരം മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയുടെ സ്മരണാര്‍ഥം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ മലയോര ഹൈവേയ്ക്ക് സമീപം സ്ഥാപിക്കുന്ന അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ മന്ത്രി ഡോ.ആര്.ബിന്ദു അനാഛാദനം ചെയ്തു. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി . കള്ളാര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്റ് പ്രസന്ന ്, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പയ്യങ്ങാനം, മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട്, പനത്തടി ഫൊറോന വികാരി ഫാ. […]
ദക്ഷിണേന്തൃയിലെ ആദൃ റബ്ബർ ചെക്ക് ഡാമിൽ വെളളം നിറച്ച് തുടങ്ങി
സ്വന്തം ലേഖകൻ രാജപുരം: ദക്ഷിണേന്തൃയിലെ ആദൃ റബ്ബർ ചെക്ക് ഡാമിലെ നിർമ്മാണത്തിലെ അപാകത പരിഹരിച്ച് ഡാമിൽ വെള്ളംനിറച്ച് തുടങ്ങി. പനത്തടി പഞ്ചായത്തിലെ എരിഞ്ഞിലംകോട് തിമ്മൻച്ചാൽ റബ്ബർ ചെക്ക് ഡാമിലെ നിർമ്മാണത്തിലെ അപാകതയാണ് ഡൽഹിയിൽ നിന്ന് വിദഗ്ധരെത്തി പരിഹരിച്ചത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിൽ അഞ്ച് ചെക്ക് ഡാമുകൾ പണിയുന്നതിന് 2.43 കോടി രൂപയാണ് വകയിരിത്തിയത്. ഇതിലാണ് രണ്ടെണ്ണം ഇപ്പോൾ പൂർത്തികരിച്ചത്. തിമ്മൻച്ചാൽ ചെക്ക് ഡാമിനൊപ്പം നിർമ്മാണം ആരംഭിച്ച പീലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് തോട്ടിലെ എച്ചിക്കൊവ്വൽ ചെക്ക് […]