പൊയിനാച്ചി: അഴിമതി രഹിതമായി ഔദ്യോഗിക കൃത്യനിര്‍വഹണ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് രമേശന്‍ പൊയിനാച്ചിയെ ലയണ്‍സ് ജനറല്‍ ബോഡി യോഗത്തില്‍ ആദരിച്ചു. മുളിയാര്‍ വില്ലേജ് വില്ലേജ് അസിസ്റ്റന്റ് ആയി 1999 സര്‍വീസില്‍ പ്രവേശിച്ചു. ക്ലര്‍ക്കായി 10 വര്‍ഷം കളക്ടറേറ്റിലും ജോലി ചെയ്തു. കൊളത്തൂര്‍, ബേഡഡുക്ക, തെക്കില്‍, കോയിപ്പടി വില്ലേജുകളില്‍ വില്ലേജ് ഓഫീസര്‍ ആയി ജോലി ചെയ്തു. 2016 ല്‍ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.. ഇപ്പോള്‍ കളക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ടായി ജോലി ചെയ്യുന്നു. ഭാര്യ. അനുശ്രീ ടി (ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ ചെമ്മനാട് ഈസ്റ്റ് അധ്യാപികയാണ്). മക്കള്‍ അഭിരാം രമേശന്‍, ആക്ഷിത്ത് രമേശന്‍. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എസ് കെ ഗംഗാധരന്‍ അധ്യക്ഷനായി. പ്രിയകുമാര്‍, കൃഷ്ണന്‍ നായര്‍, രാജശേഖരന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിജയന്‍ കോടോത്ത് സ്വാഗതവും മുരളീധരന്‍ പെരിയ നന്ദിയും പറഞ്ഞു.