LOCAL NEWS

ചാമക്കൊച്ചി – ബന്തടുക്ക – കാഞ്ഞാങ്ങാട് റൂട്ടില്‍ സര്‍വ്വീസ് തുടങ്ങിയ ബസ്സിന് സ്വീകരണം നല്‍കി

ബന്തടുക്ക: യാത്രാക്ലേശം അനുഭവിക്കുന്ന ചാമക്കൊച്ചി – ബന്തടുക്ക – കാഞ്ഞാങ്ങാട് റൂട്ടില്‍ മുകാംബിക ബസ്സ് സര്‍വ്വീസ് തുടങ്ങി.
പയറടുക്ക-ഓട്ടക്കൊച്ചി മുതല്‍ നിരവധി കുടുംബങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടി വരുന്നത് ബന്തടുക്ക ടൗണിനെയാണ്. പയറടുക്കം,ഓട്ടക്കൊച്ചി ചാമക്കൊച്ചി,ചാപ്പക്കല്‍, അണ്ണപ്പാടി കുതിരത്തൊട്ടി,മാരിപ്പടുപ്പ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും കുട്ടികള്‍കളും പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രി ,റേഷന്‍കട,സ്‌ക്കൂള്‍ ,വില്ലേജ് ഓഫീസ വ്യാപാര സ്താപനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ എത്തിച്ചേരുവാന്‍ ജനങ്ങള്‍ക്ക് ഏക ആശ്രയം ടാക്‌സി വാഹനങ്ങളാണ്.
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചാമക്കൊച്ചി-പയറടുക്ക, ചാപ്പക്കല്‍,കുതിരത്തൊട്ടി പ്രദേശത്തുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് വിദ്യാ വാഹിനിയാണ് ഏറെയും ആശ്രയം.
ഈ സംവിധാനം ഇതേ വിഭാഗത്തില്‍ പ്പെട്ട ഹയര്‍ സെക്കന്‍ഡറികുട്ടികള്‍ക്ക് ലഭിക്കുന്നുമില്ല. കൂടാതെ മുന്നാട്,കാസറഗോഡ്, പനത്തടി,സുള്ള്യ എന്നിവിടങ്ങളില്‍ ഉന്നതപഠനം നടത്തുന്ന കുട്ടികള്‍ ഏറെ പ്രയാസപെട്ടാണ് ബന്തടുക്കയില്‍ എത്തുന്നത്.
ഒരു കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് അടിയന്തിരമായി ഈ റൂട്ടില്‍ ആരംഭിക്കണമെന്നും നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
നിലവില്‍ രാവിലെ 7.50 തിന് പയറടുക്ക അംഗണ്‍വാടി പരിസരത്തു നിന്നും പുറപ്പെടുന്ന മൂകാംബിക ബസ്സിന്റെ സമയ ക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ബന്തടുക്കയില്‍ നിന്നും സുള്ള്യയിലേക്ക് രാവിലെ 8.5ന് പുറപ്പെടുന്ന ഗുരുജിബസ്സിനെ ആശ്രയിക്കുന്ന യാത്രാക്കാര്‍ക്ക് ഏറെഗുണകരവും സൗകര്യപ്രദവുമാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ചാമക്കൊച്ചി- ബന്തടുക്ക- കാഞ്ഞാങ്ങാട് റൂട്ടില്‍ പുനരാരംഭിച്ച മൂകാംബിക ബസ്സിന് മാരിപ്പടുപ്പില്‍ പ്രദേശവാസികള്‍സ്വീകരണംനല്‍കി
സ്വീകരണ പരിപാടിയില്‍ സാബു അബ്രഹാം, സതീശന്‍ കുതിരത്തൊട്ടി, ജോയി കാഞ്ഞിരത്താന്‍ കുന്നേല്‍,ഷിബു ജോസ് ,അനില്‍ അണ്ണപ്പാടി, ജോര്‍ജ്ജ്, ജോണ്‍, സതീശന്‍, ബിജു ജോണ്‍ മാരിപ്പടുപ്പ് , സുനില്‍ എന്നിവര്‍നേതൃത്വംനല്‍കി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *