രാജപുരം : കനത്ത മഴയില്‍ ഇന്നലെ രാത്രി മുറ്റം ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയില്‍.
കള്ളാര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ പൂടുകല്ല് മുണ്ടമാണിയിലെ താഴത്ത് വീട്ടില്‍ വിനോദിന്റെ വീടിന്റ മുറ്റമാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടിഞ്ഞ് വീണത്.
രാജപുരം: ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ കർഷക രക്ഷയ്ക്കായി കർഷക രക്ഷാസമിതി സമരം ശക്തമാക്കാനൊരുങ്ങുന്നു. ഇന്ന് വൈകുന്നേരം മൂന്നിന് ഒടയംചാൽ വ്യാപാരഭവനിൽ നടക്കുന്ന കർഷകരുടെ യോഗത്തിൽ തുടർ പ്രവർത്തനങ്ങളെക്കുറിച്ചുളള പദ്ധതികൾ തയ്യാറാക്കും. 1000 പേരടങ്ങുന്ന സേന രുപീകരിച്ചുകൊണ്ട് സമരം ശക്തമാക്കാനാണ് കർഷക രക്ഷാസമിതി ലക്ഷ്യമിടുന്നതെന്നറിയുന്നു. ലക്ഷ്യം നേടിയെടുക്കാൻ സമരത്തിനിറങ്ങുന്ന ഒരാളെ ജയിലിലടച്ചാൽ 1000 പേരെയും ജയിലിടാൻ അധികൃതരെ നിർബന്ധിതമാക്കുന്ന തരത്തിലുളളതാവും സമരം. ഉഡുപ്പിയിൽ നിന്നാരംഭിച്ച വൈദ്യുതി ലൈൻ പ്രവർത്തി കാസർഗോഡ് ജില്ലയിലൂടെ […]
മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സയൻസ് ക്ലബിന്റെ നേതൃത്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. അന്ന തോമസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ചാന്ദ്രദിന ക്വിസ് ,ചുമർ പത്രിക, പതിപ്പ് നിർമ്മാണം, ചാന്ദ്രദിന ക്വിസ്, ന്യത്തശില്പം എന്നിവ നടത്തപ്പെട്ടു. പരിപാടികൾക്ക് മുഖ്യധ്യാപകൻ സജി എം എ ,ആഷ്ലി ടീച്ചർ, ബിജു ജോസഫ്, എന്നിവർനേതൃത്വംനൽകി.