ചുള്ളിക്കര : വായന ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി. ഭാഷ ജ്ഞാനം കൈവരിക്കുന്നതിനും ആശയങ്ങളുടെ വിവരണങ്ങൾക്കും വിനിമയങ്ങൾക്കുമുള്ള ഒരു ഉപാധിയാണ് വായനയെന്നും വിജ്ഞാനവും,വിവരവും, അറിവും നേടാൻ വായനയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർത്ഥികൾ വായനയിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിം,ഷാൻ എസ്, ഷാൻ റസാഖ് എന്നിവർ പുസ്തകങ്ങൾ വായിച്ചു. സദർ മുഅല്ലിം അബ്ദുൽ റഹിമാൻ നൂറാനി വായന ദിന സന്ദേശം നൽകി പരിപാടിക്ക്നേതൃത്വംനൽകി
മുക്കുഴി : പുനര്‍ജനി ഗ്രാമീണ വായനശാല മുക്കുഴിയുടെ നേതൃത്വത്തില്‍ വായനപക്ഷാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ജിജോമോന് കെ സി ചടങ്ങ് ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി ബാബുരാജ് കരിയത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അമ്പാടി കത്തുണ്ടി, ഐവിന് മാത്യു, ലൈബ്രേറിയന്‍ ഷീജ എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞിരടുക്കം : സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂളിന് ചരിത്ര വിജയം. മൂന്നു കുട്ടികള്‍ക്ക് ഫുള്‍ എ വണ്‍ ലഭിച്ചു. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് സ്കൂള്‍ പത്താംക്ലാസ് പരീക്ഷയില്‍ നുറു മേനി നേടുന്നത്. പരീക്ഷയെഴുതിയ 19 പേരില്‍ മുഴുവന്‍ പേരും വിജയിച്ചു. മറീന സിജു പോള്‍, വി.ജി.ആന്‍ മരിയ, ബി.ടി.അഥീന എന്നിവരാണ് ഫുള്‍ എ വണ്‍ നേടിയത്. മറ്റു 3 പേര് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 9 കുട്ടികള്‍ 80 ശതമാനത്തിനു […]