രാജപുരം: ബൈക്കില്‍ നിന്നും വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടോടിയിലെ മുണ്ടപ്പുഴ റോജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പുറകിലിരുന്ന് പോകവെ റോഡിലെ കയറ്റത്തില്‍ റോജി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മംഗളുരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു.സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10.30 ന് റെജിയുടെ ഭവനത്തില്‍ ആരംഭിച്ച് കോട്ടോടി സെന്റ് സേവ്യഴ്‌സ് പള്ളിയില്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
