കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴതുടരുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ)
സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല ‘
Related Articles
നിര്യാതനായി / ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ഷാഹുല്‍ ഹമീദ് കളനാട് നിര്യാതനായി
ഉദുമ: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ഷാഹുല്‍ ഹമീദ് കളനാട് (72) നിര്യാതനായി.ഏറെ വര്‍ഷം ചന്ദ്രിക പത്രത്തിന്റെ ഉദുമ ലേഖകനായിരുന്നു.പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഹമീദ് കലനാടന് എന്ന തൂലിക നാമത്തില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ദുബായില്‍ ജോലിയിലിരിക്കെ അവിടെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ജോ. സെക്രട്ടറിയായിരുന്നു. ഉദുമക്കാര്‍ കൂട്ടായ്മ, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസര്‍കോട് മെഡിക്കല്‍ കോളജ് കൂട്ടായ്മ, വിദ്യാനഗര്‍ കോലായ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.ഉദുമ പാക്യാര അബ്ദുല്‍ റഹിമാന്‍ […]
എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പാള്‍/ ഹെഡ്മാസ്റ്റര്‍മാരുടെ സെല്‍ഫ് ഡ്രോവിങ് അധികാരം വെട്ടി മാറ്റിയ ഉത്തരവിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തി
കാസര്‍ഗോഡ് : ഏറെക്കാലമായി എയ്ഡഡ് സ്കൂള്‍ മേഖലയിലെ ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും അനുഭവിച്ചു വന്നിരുന്ന ദുര്‍വിധിയെ തുടച്ചു മാറ്റിക്കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന എയ്ഡഡ് മേഖലയിലെ സെല്‍ഫ് ഡ്രോവിങ് പദവി വെട്ടി നീക്കിയ ധന മന്ത്രി ബാലഗോപാലിന്റെ കറുത്ത ഉത്തരവിനെതിരെ കെ പി എസ് ടി എ കാസര്‍ഗോഡ് ഉപജില്ലാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി പ്രതിഷേധിച്ചു. കെ പി എസ് ടി എ കാസറഗോഡ് റവന്യൂ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ വി വാസുദേവന്‍ നമ്പൂതിരി ധര്‍ണ്ണ […]
ആരോഗ്യ കേരളത്തിന് അപമാനം ജനറൽ ആശുപത്രി ലിഫ്റ്റ് തകരാറ് പരിഹരിക്കാത്തതിനെതിരെ എയിംസ് ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്
കാസർഗോഡ്: മാസങ്ങളായി പ്രവർത്തിക്കാത്ത കാസറഗോഡ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുന്നു. ലിഫ്റ്റ് തകരാറ് സംഭവിച്ച ഉടനെ തന്നെ കൂട്ടായ്മ ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെയായി ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നത് അത്യധികം ഖേദകരമാണെന്നും മൃതശരീരം പോലും ചുമന്നു കൊണ്ട് വരേണ്ട ദയനീയ അവസ്ഥ അപലപനീയമാണെന്നും ഉടനടി വിഷയത്തിൽ ജില്ലാ ഭരണകൂടം […]