അയറോട്ട് : ഗുവേര വായനശാല സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് നന്ദകുമാർ കെ അധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും എരുമക്കുളം ഗവ: ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ബേബി സിനി എം ക്ലാസ്സെടുത്തു. ലൈബ്രറി കൗൺസിൽ കോടോം-ബേളൂർ നേതൃസമിതി കൺവീനർ സി. ചന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഗണേശൻ.കെ സ്വാഗതവും ലൈബ്രേറിയൻ സൗമ്യ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് 100 ൽ പരം കുടുംബങ്ങൾക്ക് ഹോമിയോ പ്രതിരോധ മരുന്ന്വിതരണംചെയ്തു.
