കൊട്ടോടി : ആലുവയിൽ അതിഥി തൊഴിലാളിയാൽ കൊലചെയ്യപെട്ട അഞ്ചു വയസ്സുകാരിചാന്ദിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊട്ടോടി ഛത്രപതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ മൗനജാഥ നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ബാലചന്ദ്രൻ കൊട്ടോടി എന്നിവർ പ്രസംഗിച്ചു. ചാന്ദിനിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനനടത്തി.
