കുറ്റിക്കോല്‍ : മലവേട്ടുവ മഹാസഭ കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരിച്ചു. രുപീകരണയോഗം ജില്ലാ പ്രസിഡന്റ് സി.കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കണ്ണന് പട്ട്്ളം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സുനില്‍ കാവുങ്കാല്‍,ശിവപ്രകാശ് കാറഡുക്ക, കെ.രാമചന്ദ്രന്,ജില്ലാ കമ്മറ്റിയംഗവും കുറ്റിക്കോല്‍ പഞ്ചായത്തംഗവുമായ കുഞ്ഞിരാമന് തവനം, ജില്ലാ ട്രഷറര്‍ അശോകന് കെ.ജി എന്നിവര്‍ പ്രസംഗിച്ചു.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ-ഗ്രാന്റ്റിന് അര്‍ഹതാ മാനദണ്ഡം രണ്ടര ലക്ഷം വാര്‍ഷിക വരുമാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് മലവേട്ടുവ മഹാസഭ പനത്തടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഈ വ്യവ്യസ്ഥയിയൂടെ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ഇ- ഗ്രാന്റിന് വെളിയിലാകുമെന്നും സാമ്പത്തിക മാനദണ്ഡം ഗ്രാന്റിന് മാത്രമല്ല തൊഴില്‍ ,വിദ്യാഭ്യാസ സംവരണം പോലെയുളള മറ്റു ഭരണഘടനാധിഷ്ഠിത പരിരക്ഷകളിലേക്കും വ്യാപിക്കുമെന്നും നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്. പുതുക്കിയ നിയമത്തിന് മുമ്പത്തെപോലെ ഇ- ഗ്രാന്റ് ലഭിക്കുവാനുളള നടപടി വേണമെന്നും കാസര്‍കോട് വികസന പാക്കേജിന്റെ അടിസ്ഥാനത്തില്‍ പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കി മലവേട്ടുവ വിഭാഗത്തിന്റെ സര്‍വ്വോത്മുഖമായ പുരോഗതി സാധ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കുറ്റിക്കോല്‍ മേഖലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് : നാരായണന് കാവുങ്കാല്‍, വൈ: പ്രസിഡണ്ട് : ഗോപാലന് ദേലമ്പാടി, സെക്രട്ടറി : ബിജയന് കുട്ടിയാനം,
ജോ : സെക്രട്ടറി : രാജന് കളക്കര, ട്രഷറര്‍ : ലീല പൂടങ്കല്ല് എന്നിവരെ തെരഞ്ഞെടുത്തു.