NATIONAL NEWS

കേന്ദ്രത്തിന്റെ ഡൽഹി ഓർഡിനൻസിനെതിരെ ആംആദ്മി പാർട്ടി സുപ്രീം കോടതിയിൽ

കേന്ദ്ര സർക്കാരിന്റെ ഡൽഹി ഓർഡിനൻസിനെതിരെ നിയമപോരാട്ടത്തിന് ആംആദ്മി പാർട്ടി. സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പാർട്ടി. ഡൽഹിയെ നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഓർഡിനൻസാണിത്. ഇത്തരമൊരു ഓർഡിനൻസിനെ ഭരണഘടനാ സാധുതയെയാണ് എഎപി കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുകളും, അച്ചടക്കം നടപടികളും അടക്കമുള്ള കാര്യത്തിൽ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിക്ക് ആധിപത്യം നൽകുന്നതാണ് ഓർഡിനൻസ്. ഇതുപ്രകാരം കേന്ദ്ര സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ പൂർണ നിയന്ത്രണമുണ്ടാകും.നേരത്തെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം നാഷണൽ ക്യാപിറ്റൽ ഭരണസമിതിയിലേക്ക് മാറ്റാനുള്ള നീക്കം സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു.
ഗവർണറുടെ ഇടപെടലിൽ നിന്ന് ഡൽഹി പോലീസ്, ഭൂമി, തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എന്നിവയെ ഒഴിവാക്കിയിരുന്നു.മെയ് പതിനൊന്നിന്നുള്ള ഈ വിധിക്ക് മുമ്പ് ലെഫ് ഗവർണറുടെ നിയന്ത്രണാധികാരത്തിലായിരുന്നു ഡൽഹിയിലെ നിയമനങ്ങൾ. കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഗവർണർ നിയമനങ്ങൾ നടത്തുമായിരുന്നു. അതേസമയം പാർലമെന്റിൽ ഇതുവരെ ഓർഡിനൻസ് കൊണ്ടുവന്നിട്ടില്ല. വർഷ കാല സെഷനിൽ ഈ ഓർഡിൻസ് അവതരിപ്പിക്കാനാണ് സാധ്യത. ഇതിൽ സുപ്രീം കോടതി ഇടപെട്ട്, പിൻവലിക്കണമെന്നാണ് എഎപിയുടെ ആവശ്യം.
അതേസമയം ഓർഡിനൻസിനെതിരെ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുകയാണ് എഎംപി, ജൂലായ് മൂന്നിന് ഓർഡിനൻസിന്റെ കോപ്പികൾ എഎപിയുടെ ഡൽഹി ഓഫീസിൽ വെച്ച് കത്തിക്കുമെന്ന് പാർട്ടി അറിയിച്ചു. ശക്തമായ പ്രക്ഷോഭവും, പിന്നാലെ വാർത്താസമ്മേളനവും ഇതിന് ശേഷമുണ്ടാകും. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിൽ ഓർഡിനൻസിന്റെ കോപ്പി കത്തിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാർ, എംഎൽഎമാർ എന്നിവരാണ് കോപ്പികൾ കത്തിക്കുക. ആദ്യം ഇത് ഐടിഒ പാർട്ടി ഓഫീസിലും, ജൂലായ് അഞ്ചിന് എല്ലാ മണ്ഡലങ്ങളിലും കത്തിക്കൽ പ്രതിഷേധമുണ്ടാവും. ജൂലായ് ആറിനും 13നും ഇടയിൽ ഡൽഹിയുടെ ഓരോ മുക്കിലം മൂലയിലും ഈ ഓർഡിനൻസ് കത്തിച്ച് പ്രതിഷേധിക്കും. ഇക്കാര്യം പാർട്ടിയുടെ 7 വൈസ് പ്രസിഡന്റുമാർ ഉറപ്പാക്കുമെന്ന് പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഓർഡിനൻസിലൂടെ അനധികൃതമായി ഡൽഹിയുടെ നിയന്ത്രണങ്ങൾ ഏറ്റെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ഭരദ്വാജ് കുറ്റപ്പെടുത്തി. ജൂൺ പതിനൊന്നിന് ഓർഡിൻസിനെതിരെ എഎപി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം ഈ ഓർഡിനൻസ് പാർലമെന്റിൽ പാസാവാതിരിക്കാൻ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും എഎപി തേടിയിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *