2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. വി ഷിനിലാലിന്റെ സമ്പർക്കക്രാന്തി മികച്ച നോവലായി തിരഞ്ഞെടുത്തു. പി എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ. ഡോ കെ ശ്രീകുമാറിന്റെ ചക്കരമാമ്പഴം മികച്ച ബാലസാഹിത്യ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻ ജി ഉണ്ണികൃഷ്ണന്റെ കടലാസുവിദ്യയാണ് മികച്ച കവിതാസമാഹാരം. എമിൽ മാധവിയുടെ കുമരു മികച്ച നാടകമായി തിരഞ്ഞെടുത്തു.
ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകളും സി അനൂപിന്റെ ദക്ഷിണാഫ്രിക്കൻ പുസ്തകവും മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ബി ആർ പി ഭാസ്‌കറിന്റെ ന്യൂസ് റൂമിനാണ് മികച്ച ജീവചരിത്രം/ ആത്മകഥ പുരസ്‌കാരം. ലഭിച്ചിരിക്കുന്നത്. എസ് ശാദരക്കുട്ടിയുടെ എത്രയെത്ര പ്രേരണകൾ ആണ് മികച്ച സാഹിത്യവിമർശനം. ഡോ എം എം ബഷീറിനും എൻ പ്രഭാകരനും വിശിഷ്ടാംഗത്വം നൽകി അക്കാദമി ആദരിക്കും.
വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കരം സി എം മുരളീധരന്റെ ‘ഭാഷാസൂത്രണം പൊരുളും വഴികളും’, കെ. സേതുരാമൻ ഐ പി എസിന്റെ മലയാളി ഒരു ജനിതക വായനയും അർഹമായി. കെ പി സുധീര, ഡോ പള്ളിപ്പുറം മുരളി, ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ജോൺസാമുവൽ, ഡോ രതീസാക്‌സേന, ഡോ പി കെ സുകുമാരൻ എന്നിവർക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.