LOCAL NEWS

പേവിഷ പ്രതിരോധ വാക്‌സിൻ എ.പി.എൽ വിഭാഗത്തിനുള്ള സൗജന്യം നിർത്തലാക്കരുത് :എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

പേവിഷ പ്രതിരോധ വാക്‌സിൻ ഉപയോഗത്തിൽ 57% വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ എ. പി. എൽ വിഭാഗത്തിൽ ഉള്ള ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നത് നിർത്തുന്ന കാര്യം സർക്കാരിന്റെ ആലോചനയിൽ ഉണ്ടെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട് യാതൊരു കാരണവശാലും നടപ്പിൽ വരുത്തരുതെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ എക്‌സിക്യൂട്ടിവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പേവിഷ പ്രതിരോധ വാക്‌സിൻ നൽകുന്നതിൽ എ.പി. എൽ, ബി.പി. എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകണമെന്ന ആവിശ്യത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കത്തയക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ച യോഗത്തിൽ കോർഡിനേറ്റർ ശ്രീനാഥ് ശശി, വൈസ് പ്രസിഡന്റ്മാരായ ജമീല അഹമ്മദ്,സൂര്യനാരയണ ഭട്ട്, ഹക്കീം ബേക്കൽ, ഉമ്മു ഹാനി, സുമിത നീലേശ്വരം, സെക്രട്ടറിമാരായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, കൃഷ്ണദാസ്. വി. കെ, അഡ്വ.അൻവർ.ടീ. ഇ, ഓവർസീസ് കോഡിനേറ്റർ നാസർ കൊട്ടിലങ്ങാട്, മുൻ ജനറൽ സെക്രട്ടറി നാസർ ചെർക്കളം, എക്‌സിക്യുട്ടീവ് അംഗങ്ങളായ ആനന്ദൻ പെരുമ്പള, കെ.പി. മുഹമ്മദ്കുഞ്ഞി, റയീസ ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും സെക്രട്ടറി അഹമ്മദ് കിർമാണി നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *