DISTRICT NEWS

സിബിഎസ്ഇ സ്‌കൂൾ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അറ്റ്‌ലിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു

നീലേശ്വരം: സിബിഎസ്ഇ സ്‌കൂൾ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അറ്റ്‌ലിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പടന്നക്കാട് ആതിഥ്യമരുളിയ മീറ്റിന്റെ ഉദ്ഘാടന കർമ്മം ജില്ലാ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എം.എ. മാത്യു നിർവ്വഹിച്ചു. അത് ലറ്റിക് മീറ്റ് കൺവീനറും സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ലിന്റാ തെരേസ് സ്വാഗത പറഞ്ഞു. കാസർകോട് സഹോദയ പ്രസിഡണ്ടും ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ പ്രിൻസിപ്പലുമായ ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കാസർകോട് സഹോദയ സെക്രട്ടറിയും സെന്റ് എലിസബത്ത് സ്‌ക്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ . ജ്യോതി മലേപ്പറമ്പിൽ സംസാരിച്ചു. സ്വാമി നിത്യാനന്ദ ഇംഗ്ലീഷ്മീഡിയം സ്‌ക്കൂൾ പ്രിൻസിപ്പൽ റോണി ജോർജ് നന്ദി പറഞ്ഞു. സഹോദയയിലെ 20 സ്‌ക്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750 ൽ അധികം കായിക പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *