മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എയുപി സ്‌കൂളിന് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്‌കൂൾ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ , പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിംസ് കെ.ജെ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സജി കുരുവിനാവേലിൽ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടഅഷ്‌റഫ് .കെ, . ഫാ. ജോബിഷ് തടത്തിൽ, എം പി ടി എ പ്രസിഡണ്ട് സൗമ്യ സന്തോഷ്, സ്‌കൂൾ ലീഡർ നന്ദന ഒ.എൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ സജി എം.എ സ്വാഗതവും പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാർ നന്ദിയുംപറഞ്ഞു.
