രാജപുരം :ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി. ക്ഷീര സംഘത്തിനുള്ള ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി. ക്ഷീര സംഘത്തിനുള്ള മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ്അവാര്ഡ്
കോഴിക്കോട് വച്ച് നടന്ന ചടങ്ങില്‍ മലബാര്‍ മേഖലാ യൂണിയന് മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് – ല്‍ നിന്നും അവാര്‍ഡ് സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ. എന്‍., സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.ക്ഷീര സംഘം പ്രസിഡന്റുമാരുടെ മേഖലാ തല യോഗം കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉത്ഘാടനം ചെയ്തു.
മില്‍മ ചെയര്മാന് കെ.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. മില്‍മ ഡയറക്ടര്‍ നാരായണന്.പി.പി. മലബാര്‍ യൂണിയന് ഡയറക്ടര്‍ സുധാകരന്.കെ. കാസര്‍ഗോഡ് പി&ഐ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് ഷാജി.വി. തുടങ്ങിയവര്‍ സംബന്ധിച്ചു.