LOCAL NEWS

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ-ഗ്രാന്റ്‌റിന് അര്‍ഹതാ മാനദണ്ഡം രണ്ടര ലക്ഷം വാര്‍ഷിക വരുമാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം: മലവേട്ടുവ മഹാസഭ

രാജപുരം : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ-ഗ്രാന്റ്‌റിന് അര്‍ഹതാ മാനദണ്ഡം രണ്ടര ലക്ഷം വാര്‍ഷിക വരുമാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് മലവേട്ടുവ മഹാസഭ പനത്തടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഈ വ്യവ്യസ്ഥയിയൂടെ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ഇ- ഗ്രാന്റിന് വെളിയിലാകുമെന്നും സാമ്പത്തിക മാനദണ്ഡം ഗ്രാന്റിന് മാത്രമല്ല തൊഴില്‍ ,വിദ്യാഭ്യാസ സംവരണം പോലെയുളള മറ്റു ഭരണഘടനാധിഷ്ഠിത പരിരക്ഷകളിലേക്കും വ്യാപിക്കുമെന്നും നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്. പുതുക്കിയ നിയമത്തിന് മുമ്പത്തെപോലെ ഇ- ഗ്രാന്റ് ലഭിക്കുവാനുളള നടപടി വേണമെന്നും കാസര്‍കോട് വികസന പാക്കേജിന്റെ അടിസ്ഥാനത്തില്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി മലവേട്ടുവ വിഭാഗത്തിന്റെ സര്‍വ്വോത്മുഖമായ പുരോഗതി സാധ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കരന്‍ മുണ്ടമാണി ഉദ്ഘാടനം ചെയ്തു. -ജില്ലാ വൈസ് പ്രസിഡന്റ് കെ.വി കൃഷ്്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് പി.നാരായണന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ സേതു ജി, ശിവദാസന്‍ സി വി, എം. നാരായണന്‍, എന്നിവരും കണ്ണന്‍ പടിമരുത്, സി.പി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സതീഷ് എം സ്വാഗതവും അനീഷ് കുറത്തിക്കല്ല് നന്ദിയും പറഞ്ഞു.

പനത്തടി മേഖലാ കമ്മറ്റി ഭാരവാഹികളായി ശിവദാസന്‍ സി. വി (പ്രസിഡന്റ്) രമ ഉദയപുരം (വൈസ് പ്രസിഡന്റ് ) സനീഷ് പനത്തടി (സെക്രട്ടറി) രതീഷ് പുളിയിലകൊഞ്ചി (ജോ. സെക്രട്ടറി) സുരേഷ് അമ്പയടി ( ട്രഷറര്‍) എന്നുിവരെ തെരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *