പനത്തടി : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നും മടങ്ങിയ ബാംഗ്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇന്ന് പെരുതടിയില്‍ കുഴിയിലേക്ക് മറിഞ്ഞത്. പെരുതടി അംഗന്‍വാടിക്ക് സമീപമുള്ള വളവില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു ആര്‍ക്കും പരിക്കില്ല. റോഡിന് താഴെ ഉണ്ടായിരുന്ന കമുകില്‍ തട്ടി കാര്‍ നിന്നതിനാല്‍ ദുരന്തം ഒഴിവായി. സ്ഥിരം അപകടമേഖലയായ ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബസ്സ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. പന്തിക്കാല്‍ ടൗണ് കഴിഞ്ഞുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് സ്ഥിരമായി അപകടം സംഭവിക്കുന്ന ഈ വളവുള്ളത്. ഇറക്കമായതിനാല്‍ നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് അപകട സൂചന നല്‍കുന്ന ബോര്‍ഡുകള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല. നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമാണ് ഈ വളവ് കാണുന്നത്. പലപ്പോഴും ഇതാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ ചൂുണ്ടിക്കാട്ടുന്നു. ഇവിടെ ആവശ്യത്തിന് സൂചനാ ബോര്‍ഡുകളും, വേഗത കുറക്കുന്നതിന് ഡിവൈഡറുകളും സ്ഥാപിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.