കോളിച്ചാൽ : പ്രാന്തർകാവ് തകടിപ്പുറത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (78 ) നിര്യാതയായി. സംസ്കാരം നാളെ 30ന് ഉച്ചകഴിഞ്ഞ് 2 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ .
പരേത കരുവഞ്ചാൽ ചാണാക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ലില്ലി , മാത്യു (രാജൻ ), ഷാജി , ഡോളി , റില.
മരുമക്കൾ : ആന്റണി പാണ്ടിശ്ശേരി (കൊളപ്പുറം), റിയ മേരി (പനത്തടി ) , ലൗലി , സജി കൊല്ലിയിൽ (തളിപ്പറമ്പ് ) , സന്തോഷ് താഴത്തുവീട്ടിൽ (ബളാന്തോട്)
Related Articles
മുന്നാട് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ‘കിനാരാ’ ഡിസംബർ 1 മുതൽ 7 വരെ കുടുംബൂർ ഗവ: എൽ പി സ്കൂളിൽ
മുന്നാട് : പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ ജനതയോടൊപ്പം സഹവസിച്ച് അവരുമായി സാമൂഹിക സാംസ്കാരിക തലങ്ങളിൽ ഇടപഴകി പഠിക്കുക എന്നലക്ഷ്യമാക്കി കിനാരാ സപ്തദിന സഹവാസക്യാമ്പ് ഡിസംബർ 1 മുതൽ 7 വരെ കുടുംബൂർ ഗവ: ട്രൈബൽ വെൽഫെയർ എൽ പി സ്കൂളിൽ നടക്കും. ക്യാമ്പിൽ വിവിധ സേവന സാംസ്കാരിക പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.
കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം നടത്തി
കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം കാലിച്ചാനടുക്കം തമ്പാൻനഗറിൽ ( ഹിൽ പാലസ് ഓഡിറ്റോറിയം ) നടന്നു.പൊതുസമ്മേളനം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.വി.മണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ടി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ കെ.പി.രമേശൻ കർഷക അവാർഡ് വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമൻ ,ഗ്രാമ പഞ്ചായത്ത് അംഗം നിഷ അനന്തൻ, സംഘടനാ മുൻ […]
സ്വാതന്ത്ര്യ ദിന ഓണ്‍ലൈന്‍ ക്വിസ് മത്സരം ഓഗസ്റ്റ് 15ന്
പാണത്തൂര്‍ : ബുസ്താനി ഓണ്‍ലൈന്‍ ക്വിസ് കോമ്പറ്റിഷന്റെ കീഴില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ സ്വാതന്ത്ര്യ ദിന ക്വിസ് കോമ്പറ്റിഷന്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് 5 ന് നടക്കും. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ക്ക് നേരത്തെ നല്കപ്പെടുന്ന 50 ചോദ്യങ്ങളില്‍ നിന്നും സെലക്ട് ചെയ്യുന്ന 20 ചോദ്യങ്ങളാണ് മത്സരത്തിന് ചോദിക്കപ്പെടുക. ഗൂഗിള്‍ ഫോം വഴിയാണ് ക്വിസ് മത്സരം. കൂടുതല്‍ ശരിയുത്തരം അയക്കുന്ന വ്യക്തിയെ വിജയി ആയി പ്രഖാപിക്കും. കൂടുതല്‍ പേരും ശരിയായ ഉത്തരം അയച്ചാല്‍ അയച്ച […]