കുറ്റിക്കോൽ : ടാറ്റാ ഇൻഡിക്യാഷിന്റെ കുറ്റിക്കോൽ എടിഎം കൌണ്ടർ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരിഫ് , കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം എന്നിവർ മുഖ്യ അതിഥികളായി. പഞ്ചായത്ത് അംഗം പി മാധവൻ, വ്യാപാരി വ്യവസായി അംഗങ്ങളായ സി. മാധവൻ, വിഷ്ണു പ്രസാദ്, കെ തമ്പാൻ നായർ,പി മനോഹരൻ, യൂണിക്സ് സിസ്റ്റംസ് ഗ്രൂപ്പ് മാനേജർ പി.അനൂപ് കുമാർ, ജീവനക്കാരായ ഗോപിനാഥ്, ഇ.സ്മിത, ചിത്ര എന്നിവർസംബന്ധിച്ചു.
