LOCAL NEWS

ഭാരതീയ പ്രകൃതി കൃഷി പദ്ധതി : നിസർഗ-2023 കിസാൻ മേള സംഘടിപ്പിച്ചു.

കളളാർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുളള പരപ്പ ബ്ലോക്ക്തല കിസാൻ മേള കളളാറിൽ സംഘടിപ്പിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷത വപഹിച്ചു.കാസർകോട് കൃഷ്ി ഡെപ്യൂട്ടി ഡയറക്ടർ രാഘവേന്ദ്ര.പി പദ്ധതി വിശദീകരണം നടത്തി.ബയോഫാർമസി ഉദ്ഘാടനം കാഞ്ഞങ്ങാട് എം എൽ എ ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. വിവിധ സർവ്വീസ് കൗണ്ടറുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് .കെ നിർവ്വഹിച്ചു. അര്ഡക്കാ സസ്യ പോഷക് ആദ്യ വിൽപ്പന കാസർകോട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട് നിർവ്വഹിച്ചു. കാർഷിക സെമിനാറിൽ തുളസി ചെങ്ങാട്ട്, പ്രദീപ് ആർ,ജിതിൻ ഷാജു എന്നിവർ ക്ലാസെടുത്തു. ജനപ്രതിനിധികളായ പ്രസന്ന, പ്രിയ ഷാജി, രജനി കൃഷ്ണൻ,രേഖ സി, കെ.ഗോപി, സന്തോഷ് പി.ചാക്കോ, ഗീത.പി. എന്നിവരും രാ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാലു മാത്യു, എം.എം സൈമൺ,ബി.രത്‌നാകരൻ നമ്പ്യാർ, സി.ബാലകൃഷ്ണൻ നായർ, സി. എം കുഞ്ഞബ്ദുളള, ടോമി വാഴപ്പളളി,സ്‌ക്കറിയ,ലക്ഷ്മണ ഭട്ട്, എന്നിവർ പങ്കെടുത്തു. പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അരുൺ .ടി.ടി സ്വാഗതവും കളളാർ കൃഷി ഓഫീസർ ഹനീന.കെ.എം നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *