LOCAL NEWS

കള്ളാർ ഗ്രാമപഞ്ചായത്തിൽ എസ് എച്ച് ഇ ക്യാമ്പയിൻ സംഘടിപ്പിച്ചു

രാജപുരം : കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമപഞ്ചായത്ത് തലത്തിലെ വനിതകൾക്കായുള്ള എസ് എട്ട് ഇ ക്യാമ്പയിൻ ഗവ.ഹോമിയോ ഡിസ്പെൻസറി, രാജപുരം,മാലക്കല്ല് എന്നിവയുടെ നേതൃത്വത്തിൽ കളളാർ അനുഗ്രഹ ഓഡിറ്റോറിയം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സന്തോഷ് ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത പി , എന്നിവർ പ്രസംഗിച്ചു.ഗവ. ഹോമിയോ ഡി്‌പെൻസറി ബേളൂർ മെഡിക്കൽ ഓഫീസർ ഡോ ജാരിയ റഹ്‌മത്ത് എ ജെ ഏകാരോഗ്യം, സ്ത്രീ രോഗങ്ങൾ, നല്ല ആരോഗ്യ ശീലങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ക്യാമ്പിൽ ഡോ. നാസില സി കെ, ഡോ. ബഷീറ ബാനു സി പി, എന്നിവർ രോഗികളെ പരിശോധിച്ചു.ഗ്രീഷ്മ മോഹൻ (ഫാർമസിസ്റ്റ് ജി എച്ച് ഡി ചിറ്റാരിക്കൽ ), ദിവ്യ എം (അറ്റെൻഡർ ജി എച്ച് ഡി രാജപുരം), മരിയ (അറ്റെൻഡർ ജി എച്ച് ഡി മാലക്കൽ), എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ 110 പേർ സന്നിഹിതരായി. രാജപുരം മെഡിക്കൽ ഓഫീസർ ഡോ. ബഷീറ ബാനു സി പി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *