പനത്തടി : ബളാംതോട് ഗവ.ഹയർസെക്കണ്ടി സ്‌ക്കുളിൽ സ്റ്റാർസ് -വർണ്ണകൂടാരം മലർവാടി പദ്ധതിക്ക് തുടക്കമായി. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പ്രീ-പ്രൈമറി സ്റ്റാർസ് പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് മാതൃകാ പ്രീ സ്‌ക്കൂൾ നിർമ്മാണം പൂർത്തികരിച്ചത്.ശാസ്ത്രീയമായ പ്രീ സ്‌ക്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്ന രീതിയിലാണ് ക്ലാസ് മുറികളും പ്രവർത്തന ഇടങ്ങളും ഭാഷായിടവും, കളിയിടവും ഒരുക്കിയിരിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ എം ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രോജക്ട് കോഡിനേറ്റർ ബിജുരാജ് ബി എസ് പദ്ധതി വിശദീകരിച്ചു. പി എം കുര്യാക്കോസ്, സുപ്രിയ, വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, എസ് എം സി ചെയർമാൻ എം സി മാധവൻ, പി ടി എ വൈസ് പ്രസിഡന്റ് രഞ്ജിത്ത് , മദർ പി ടി എ പ്രസിഡന്റ് ജയശ്രീ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സുരേഷ്, ബി ആർ സി ട്രൈനർ രാജപോപാലൻ, സി ആർ സി കോഡിനേറ്റർ സുപർണ, സ്റ്റാഫ് സെക്രട്ടറി ബി സി ബാബു, നിഷ എന്നിവർ പ്രസംഗിച്ചു.പി ടി എ പ്രസിഡന്റ് കെ എൻ് വേണു സ്വാഗതവും ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് റിനിമോൾ പി നന്ദിയും പറഞ്ഞു.
