ബലിപെരുന്നാൾ ദിനം മതം വിലക്കിയ പ്രവർത്തനങ്ങളിലേക്ക് തിരിയാതിരിക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്ന്എസ്. വൈ. എസ്. കാഞ്ഞങ്ങാട് സോൺ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദീൻ അഹ്സനി അഭ്യർത്ഥിച്ചു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ആഘോഷമാണ് പെരുന്നാൾ.നാടിന്റെ സമാധാനവും, മത സൗഹാർദ്ധവും നിലനിർത്തി, അറ്റുപോകുന്ന അയൽപക്ക കുടുംബ ബന്ധങ്ങൾ വളർത്താനും, ധൂർത്തിനും അനാചാരങ്ങൾക്കുമെതിരെ നിലകൊള്ളാനും പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തണം. ആഘോഷങ്ങൾ ആരാധനകളാണ് എന്ന ഉറച്ച ബോധം നമുക്കുണ്ടാകണം. ബാല്യത്തിലെ പ്രസരിപ്പും യൗവ്വനത്തിലെ സജീവതയും വർദ്ധക്യത്തിലാണ് നാം ചിന്തിക്കുക. കഴിഞ്ഞു പോയ സമയങ്ങളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാൻ ഇപ്പോഴുള്ള സമയത്തെക്കുറിച്ച് നാം ബോധവാൻമാരാകണമെന്നു്ം അദ്ദേഹം ആവശ്യപ്പെട്ടു.എല്ലാവർക്കും ബലിപെരുന്നാൾആശംസകളും നേർന്നു.
