രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഇൻസ്പെക്ടർ ഓഫ് പോലീസ് രാജപുരം കൃഷ്ണൻ കെ ക്ലാസ് ഉദ്ഘാടനം ചെയ്തു.രാജപുരം എ എസ് ഐ രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതി സി കെ എന്നിവർ ക്ലാസ് നയിച്ചു.ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന തീരുമാനം എടുക്കാൻ ക്ലാസ്സിലൂടെ ഓരോ കുട്ടിക്കും സാധിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് വളണ്ടിയർ എബിറ്റ വിനോയ് സ്വാഗതവും അഭിരാമി കെ നന്ദിയും പറഞ്ഞു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സെൽമ ടീച്ചർ, ഷിജു സാർ എന്നിവർ സന്നിഹിതരായിരുന്നു.
Related Articles
രാജ്യത്ത് ന്യൂനപക്ഷ പീഡനം നടക്കുമ്പോൾ പ്രധാനമന്ത്രി മൗനം തുടരുന്നു: ഡി സി സി പ്രസിഡന്റ് രാജ്മോഹൻ ഉണ്ണിത്താൻ എം പി നയിക്കുന്ന നിരാഹാര സത്യാഗ്രഹത്തിൽ ബളാൽ ബ്ലോക്കിൽ നിന്നും അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാനും തീരുമാനം
ചുള്ളിക്കര :ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ചുള്ളിക്കര രാജീവ് ഭവനിൽ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉത്ഘാടനം ചെയ്തു. മുൻപ് എങ്ങുമില്ലാത്തരീതിയിൽ രാജ്യത്ത് ന്യൂനപക്ഷ പീഡനം നടക്കുമ്പോൾ പ്രധാനമന്ത്രി മൗനം തുടരുന്നതും, പ്രശ്നത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ തയാറാകാത്തതും നിരാശജനകമാണെന്ന് പി കെ ഫൈസൽ പറഞ്ഞു.ഏക സിവിൽ കൊട് വിഷയത്തിൽ സിപിഎം നടത്തുന്ന ഇരട്ടത്താപ്പ് ജനo തിരിച്ചറിഞ്ഞു എന്നും അദ്ദേഹo കൂട്ടി ചേർത്തു. ഏകീകൃത സിവിൽ കോഡിനെതിരെയും, മണിപ്പൂർ വംശഹത്യക്ക് എതിരെയും കാസറഗോഡ് എം […]
ആവേശമായി അംഗൻവാടി പ്രവേശനോൽസവം
അമ്പലത്തറ: അംഗൻവാടി പ്രവേശനോൽസവത്തിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ഗുരുപുരം, ആനക്കല്ല്, മണ്ടേങ്ങാനം, ലാലൂർ അംഗൻവാടികളിലെ പ്രവേശനോൽസവം കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുകാരുടെയും സാന്നിദ്ധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശകരവുമായി മാറി. അംഗൻവാടിയിലേക്ക് പുതുതായി വന്ന കൂട്ടുക്കാരെ വർണ്ണ തൊപ്പി അണിയിച്ച് ഘോഷയാത്രയായി അംഗൻവാടികളിലേക്ക് സ്വീകരിച്ചു.പുതുതായി വന്നവർക്കും സ്ക്കൂളുകളിലേക്ക് പോകുന്ന കുട്ടുക്കാർക്കും നിരവധി സമ്മാനങ്ങളും നൽകി. രക്ഷിതാക്കളും കുടുംബശ്രീ യൂണിറ്റുകൾ ക്ലബ്ബുകൾ എന്നിവർ സമ്മാനങ്ങൾ സംഭാവന ചെയ്തു പായസവും മധുര പലഹാരങ്ങളുംവിതരണം ചെയ്തു. ആനക്കല്ല് […]
കള്ളാർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണ അവലോകന യോഗം ചേർന്നു
കളളാർ : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കള്ളാർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്റെ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലംഎം എൽ എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ദിനേശൻ, വിവിധ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. യോഗത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഹരിത കർമ്മ സേനാംഗങ്ങളെആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി, […]