കാഞ്ഞങ്ങാട് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തി വരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ ഒരു കാരണവശാലും പൊളിക്കാൻ അനുവദിക്കില്ലായെന്ന് സമര പന്തലിൽ ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രതിഷേധം ആളിക്കത്തി. ഇന്ന് രാവിലെയാണ് ഹോസ്ദുർഗ് തഹസീൽദാർ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹിയെ ഫോണിലൂടെ വിളിച്ച് ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പൊളിക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, ട്രഷറർ സലീം സന്ദേശം ചൗക്കി, വൈസ് പ്രസിഡന്റ് ഹക്കീം ബേക്കൽ, സെക്രട്ടറി മുരളീധരൻ പടന്നക്കാട്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മുഹമ്മദ് ഈച്ചിലിങ്കാൽ, നാസർ കൊട്ടിലങ്ങാടി, കൃഷ്ണദാസ്, സുഹറ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി പടന്നക്കാട്, ഖദീജ മുഹമ്മദ്, റിയാസ് മുഹമ്മദ്, ഹരീഷ്ചന്ദ്രൻ കാഞ്ഞങ്ങാട്, നാസർ പി കെ ചാലിങ്കാൽ, ഹക്കീം ബേക്കൽ, പത്മരാജൻ ഐങ്ങോത്ത്, അബ്ദുൽ ഖയ്യും കാഞ്ഞങ്ങാട് എന്നിവർപങ്കെടുത്തു.
Related Articles
പ്രതിഷേധം ഫലം കണ്ടു. മജൽ റോഡ് പ്രവർത്തിക്ക് അനുമതിയായി
കാവുഗോളി ചൗകി : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾക്കൊള്ളുന്ന മയിൽപ്പാറ മജൽ റോഡ് വർഷങ്ങളായി തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിൽ നാട്ടുകാർ ജനകീയ പ്രതിഷേധം നടത്തിയതിന്റെ ഫലമായി ഏകദേശം ഒരു കിലോമീറ്ററോളം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിച്ച് എസ്റ്റിമേറ്റ് പൂർത്തിയായി. കോൺട്രാക്ടർ പണി തുടങ്ങാനിരിക്കെ കാരണമെന്നും ഇല്ലാതെ ചില സമർദ്ധങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വർക്ക് തുടങ്ങുന്നതിനെ കഴിഞ്ഞദിവസം സ്റ്റേ ചെയ്യുകയായിരുന്നു., ഇതിനെതിരെ ഇന്നു രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അസിസ്റ്റന്റ് […]
കാസറഗോഡ് ജില്ലയുടെ ആരോഗ്യ രംഗം: പഠിക്കാൻ കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണമെന്ന ആവശ്യമുന്നയിച്ച് എയിംസ് ജനകീയ കൂട്ടായ്മ മുൻ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി
കാസറഗോഡ് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര ആരോഗ്യ മെഡിക്കൽ സംഘത്തെ അയക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിമ്മർ ഹോസ്പിറ്റലിൽ തുടങ്ങുവാനുള്ള അടിയന്തിര നടപടി എടുക്കാൻ ശുപാർശ നൽകണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ബിജെപി കാസറഗോഡ് ജില്ല കമ്മിറ്റി സിറ്റി ടവറിൽ സംഘടിപ്പിച്ച ട്രെഡേഴ്സ് മീറ്റിൽ വെച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശിയ നേതാവുമായ മുക്താർ അബ്ബാസ് നഖ് വിക്ക് എയിംസ് […]
സലീം സന്ദേശത്തിന് കര്‍മ്മ ശ്രേയസ് പുരസ്കാരം
കാസറഗോഡ് : ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ആര്.ഐ അസോസിയേഷന്റെ 2024 ലെ അന്താരാഷ്ട്രാ മതസൗഹാര്‍ദ്ദ സമാധാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ എന്‍.ആര്.ഐ. അവാര്‍ഡായ കര്‍മ്മ ശ്രേയസ്സ് പുരസ്കാരം ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറിയും കാരുണ്യ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സലീം സന്ദേശത്തിനു ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ഇനാറ്റെ എക്കോ ലാന്റ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡണ്ടും ഇന്‍ഡ്യ ലീഗല്‍ ഇന്റിറ്റിയൂട്ടിന്റെ ചെയര്‍മാനുമായ ഡോ: ആദിഷ് അഗര്‍വാലയാണ് സലീമിനിന് […]