KERALA NEWS

പി.ആർ.രാമവർമ്മരാജ മാധ്യമ പുരസ്‌ക്കാരം പെരിങ്ങോം ഹാരിസിന്

കണ്ണൂർ: പി.ആർ.രാമവർമ്മരാജ ട്രസ്റ്റിന്റെ 2022 വർഷത്തെ പി.ആർ.രാമവർമ്മരാജ മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ലേഖകൻ പെരിങ്ങോം ഹാരിസിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആധുനിക മലബാറിന്റെ ശില്പിയും നവോത്ഥാന നായകനും മതസൗഹാർദ്ദത്തിനു വേണ്ടി നിലകൊണ്ട മനുഷ്യ സ്‌നേഹിയും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ രാജ്യസ്‌നേഹിയുമായ തിരുവിതാംകൂർ മഹാരാജാവ് പി.ആർ.രാമവർമ്മ രാജയുടെ സ്മരണാർത്ഥം പി.ആർ.രാമവർമ്മരാജ ട്രസ്റ്റാണ് മാധ്യമ പുരസ്‌ക്കാരം ഏർപ്പെടുത്തിയത്. 20 ആമത്തെ പുരസ്‌ക്കാരമാണ് ട്രസ്റ്റ് നൽകുന്നത്.മുൻവർഷങ്ങളിലായി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, കലാഭവൻ മണി, കവിയൂർ പൊന്നമ്മ, പി.കെ.മേനോൻ, ദക്ഷിണമൂർത്തി സ്വാമികൾ, നെടുമുടി വേണു തുടങ്ങിയ പ്രതിഭകൾക്ക് നൽകിയിട്ടുണ്ട്.
സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രതിഭകൾക്ക് മുൻവർഷങ്ങളിൽ നൽകിയിരുന്നു. പെരിങ്ങോം ഹാരിസ് കണ്ണൂർ ജില്ലയിലെ പെരിങ്ങോം സ്വദേശിയാണ്.പ്രശസ്ത്രി പത്രവും പത്തായിരം രൂപ അടങ്ങുന്നതാണ് അവാർഡെന്ന് ഭാരവാഹികളായ ട്രസ്റ്റ് പ്രസിഡന്റും ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ലോ ഫൗണ്ടോഷൻ ഓഫ് ഇന്ത്യ വൈസ് ചെയർമാനുമായ ഷാജി തലവിലും പി.ആർ.രാമവർമ്മരാജ ട്രസ്റ്റ് സെക്രട്ടറി ടി.വി.ജനാർദ്ദനനുംഅറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *