റാണിപുരം :വിനോദസഞ്ചാര കേന്ദമായ റാണിപുരത്തേക്ക് നടത്തിവന്നിരുന്നതും രണ്ടു മാസമായി നിർത്തലാക്കിയതുമായ കെ എസ് ആർ ടി സി ബസ് സർവ്വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് പെരുതടി ശ്രീമഹാദേവക്ഷേത്ര ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനും സ്‌കൂളുകൾ തുറക്കുന്നതോടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടും. കൂടാതെ റാണിപുരത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും. യോഗത്തിൽ സമിതി പ്രസിഡന്റ് എം കേശവൻ അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്പു നായർ അഞ്ജന മുക്കൂട്, പി.എൻ രാഘവൻ നായ്ക്ക് , ടി പി പ്രസന്നൻ , ടി ആർ രാജൻനായർ , എം പി സുരേന്ദ്രൻ നായ്ക്ക് , ബി കെ സുരേഷ്, എം വേണു എന്നിവർപ്രസംഗിച്ചു.
