കാഞ്ഞങ്ങാട്: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ തുടരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിന്റെ 500-ആം ദിനം ആചരിച്ചു.
ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കുമെന്ന പ്രവർത്തകരുടെ തീരുമാനം ഭരണകൂടത്തിന് ശക്തമായ താക്കീതായി. സമര പന്തൽ തകർക്കാൻ തല്പര കക്ഷികളുടെ ഗൂഡശ്രമം അണിയറയിൽ നടക്കുന്നുണ്ടെന്നും ഇത് ചില സാമൂഹ്യ മാധ്യമങ്ങളിൽ വന്നത് ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ജനറൽ സെക്രട്ടറി നാസർ ചെർക്കളം എന്നിവർ അറിയിച്ചു. ഗണേശൻ അരമങ്ങാനം, ജമീല അഹമ്മദ്, ഗോപിനാഥൻ മുതിരക്കാൽ, ഫൈസൽ ചേരക്കാടത്ത്, മുരളീധരൻ പടന്നക്കാട്, ഉമ്മു ഹാനി, ഹരീഷ്ചന്ദ്രൻ കാഞ്ഞങ്ങാട്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അഹമ്മദ് കിർമാണി, സൂര്യ നാരായണ ഭട്ട്, മുഹമ്മദ് ഈച്ചിലിങ്കാൽ, നാസർ കൊട്ടിലങ്ങാടി, റയീസ ടീച്ചർ, താജ്ജുദ്ദീൻ ചേരങ്കയ്, രാമകൃഷ്ണൻ ബേളൂർ, സുഹറ പടന്നക്കാട്, മോഹനൻ ചായോത്ത്, സുധീഷ് പൊയ്നാച്ചി, മുഹമ്മദ് കുഞ്ഞി പടന്നക്കാട് തുടങ്ങിയവർ പങ്കെടുത്തു. നാസർ ചെർക്കളം സ്വാഗതവും സലീം സന്ദേശം ചൗക്കി നന്ദിയുംപറഞ്ഞു.