രാജപുരം: നികുതി വർധനയ്ക്കെതിരെ യു ഡി എഫ് കളളാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കളളാർ മണ്ഡലം പ്രസിഡന്റ് എം എം സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ. കെ.ഗോപി,പി എ ആലി, പ്രിയ ഷാജി,പി.സി തോമസ്,ഒ.ടി ചാക്കോ,സജി പ്ലാച്ചേരി,ബേബി ഏറ്റിയാപ്പളളിൽ. ത്യേസ്യാമ്മ ജോസഫ് സെന്റിമോൻ മാത്യു, പി.ഗീത,പി.എൽ.റോയി എന്നിവർ പ്രസംഗിച്ചു.
