ബളാംന്തോട്: ജിഎച്ച്എസ്എസ് ബളാംന്തോട് എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2024 പാരിസ് ഒളിമ്പിക്സിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൂട്ടയോട്ടവും ദീപശിഖ പ്രയാണവും നടത്തി. കൂട്ടയോട്ടം രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു .പിടിഎ പ്രസിഡണ്ട്വേണു കെ.എന്‍ , 15-ാം വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍, എച്ച്എം ഇന്‍ ചാര്‍ജ് റിനിമോള് പി , ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ .വേണുഗോപാല്‍ പി.കെ. കായികാധ്യപിക കമലാക്ഷി ടീച്ചര്‍, ദീപേഷ് വി വി എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍ തിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്ത ദീപശിഖ പിടിഎ പ്രസിഡന്റ് വേണു കെ.എന്‍, എച്ച്എം ഇന്‍ ചാര്‍ജ് റിനി ടീച്ചര്‍ കൈമാറി സ്കൂളിലെ കായികതാരങ്ങള്‍ക്ക് നല്കി. കായിക താരങ്ങള്‍ സ്ക്കൂള് ഗ്രൗണ്ടില്‍ ദീപശിഖ പ്രയാണവും നടത്തി.
