ചുള്ളിക്കര : രാജീവ് ജനശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടോംം ബേളൂർ പഞ്ചായത്ത് 6-ാം വാർഡിലെയും ചുള്ളിക്കര പ്രദേശത്തെയും കഴിഞ്ഞവർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ജില്ലാ സംസ്ഥാനതലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരായ കുട്ടികളെയും ആറാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു. ജനശ്രീ യൂണിറ്റ് ചെയർമാൻ ടോമി പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ അഡ്വ. ഷീജ ഉമ്മൻചാണ്ടി മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.
ജനശ്രീ കാഞ്ഞങ്ങാട് ബ്ലോക്ക് മണ്ഡലം ചെയർമാൻ വിനോദ്കുമാർ ചാമുണ്ഡികുന്ന്, കോടോം- ബേളൂർ മണ്ഡലം ചെയർമാൻ വിനോദ് ജോസഫ് ചുള്ളിക്കര, സെക്രട്ടറി കുഞ്ഞുമോൻ തായന്നൂർ ട്രഷറർ സജിത ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജനശ്രീ യൂണിറ്റ് സെക്രട്ടറി രാജേഷ് കണിയാപറമ്പിൽ സ്വാഗതവും ട്രഷറർ റെജി പംഗ്ലാവിൽനന്ദിയുംപറഞ്ഞു.
