രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി. മത്സരത്തിൽ പ്രണാം , റോസാരിയോ, അഹാന എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി. അധ്യപകരായ കെ.ശ്രീജ, വി.നിഖിൽ രാജ്, വിദ്യാർഥി പ്രതിനിധികളായ എൽവിൻ ബിനോയി ,റോസ് മേരി എന്നിവർ നേതൃത്വംനൽകി.
Related Articles
കെ സി വൈ എൽ രാജപുരം യൂണിറ്റ്് വിദ്യാർത്ഥികൾക്ക് വാട്ടർ ബോട്ടിൽ സമ്മാനിച്ചു
രാജപുരം : കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ രാജപുരം ഹോളി ഫാമിലി എൽ പി സ്കൂളിൽ ഈ വർഷം അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വാട്ടർ ബോട്ടിൽ സമ്മാനിച്ചു. സ്കൂൾ അസംബ്ലി മധ്യേ കെസിവൈഎൽ പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി വാട്ടർ ബോട്ടിൽ ഹെഡ്മാസ്റ്റർ ഷൈബു കുരിശുംമൂട്ടിലിന് കൈമാറി. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം ‘പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുക’ എന്നതിന്റെ ഭാഗമായി കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം […]
തേങ്ങാ സംഭരണം കൃഷിഭവനുകൾ മുഖാന്തരം ഉടൻ ആരംഭിക്കണം: കർഷക കോൺഗ്രസ്
പാണത്തൂർ : കർഷകരെ കൊള്ളയടിച്ച മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയെ സംഭരണം ഏൽപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം.കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം എന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സോജൻ കുന്നേൽ ആവശ്യപ്പെട്ടു.കർഷക കോൺഗ്രസ് പനത്തടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകി അക്രമണകാരികളായ മൃഗങ്ങൾ നാട്ടിലിറങ്ങി ഇര തേടുന്ന സാഹചര്യത്തിൽ വന അതിർത്തി മേഖലകളിൽ ജന ജീവിതവും കാർഷിക പ്രവൃത്തികളും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 1972ലെ കേന്ദ്ര വന്യജീവി […]
സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ശുചീകരിച്ചു
കള്ളാർ: സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നായനാരുടെ ചരമദിനത്തിൽ ലോക്കൽ പരിധിയിലെ സംസ്ഥാന പാതയുടെ ഇരുവശവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ജോർജ,ഏരിയകമ്മറ്റിയംഗം പി.കെ.രാമചന്ദ്രൻ , സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ.വി സുനിൽ, മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി അംബിക സുനിൽ , വാർഡു മെമ്പർമാരായ സണ്ണി അമ്പ്രഹം, മിനി ഫിലിപ്പ്, എൽ സി അംഗങ്ങളായ കെ. അർജുനൻ, എ നാരായണൻ.ഡി വൈ എഫ്് ഐI […]