രാജപുരം:പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.കാസർഗോഡ് പാർലമെന്റ് അംഗം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ് അധൃഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂധനൻ ബാലൂർ, പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, രാധാസുകുമാരൻ,കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഐ.ജോയി, കെ.എൻ.വിജയകുമാരൻ നായർ, ഏ.കെ.ദിവാകരൻ, കെ.എൻ.സുരേന്ദൻ നായർ, സി.കൃഷ്ണൻനായർ, വിഷ്ണു ദാസ് ,രാജീവ് തോമസ് ,ജെർമിയ തുടങ്ങിയവർപ്രസംഗിച്ചു.
