LOCAL NEWS

കണ്ണൂർ യൂണിവേഴ്‌സിറ്റിബി എസ് സി ഒന്നാം റാങ്ക് അട്ടേങ്ങാനത്തെ മേഘയ്ക്ക്.. അനുമോദനവുമായി സി.പി.എം. മൂരിക്കട ബ്രാഞ്ച്

അട്ടേങ്ങാനം: കണ്ണൂർ യൂണിവേഴ്‌സിറ്റി ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സിൽ ഒന്നാം റാങ്ക് അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ മേഘ എൻ.ജി.ക്ക്.നാടിന് അഭിമാനമായി മാറിയ റാങ്ക് ജേതാവിനെ സി.പി.എം. മൂരിക്കട ബ്രാഞ്ച് വീട്ടിൽ പോയി അനുമോദിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ദാമോദരൻ ഷാൾ അണിയിച്ചു. ലോക്കൽ കമ്മിറ്റി അംഗം വി.റെനീഷ്, ബ്രാഞ്ചുസെക്രട്ടറി കെ.വേണു, ടി.രാഘവൻ എന്നിവരും സംബന്ധിച്ചു. ഇന്നലെ 4 മണിക്കു വന്ന റിസൾട്ടിൽ യൂനിവേഴ്‌സിറ്റി ടോപ്പറാണെന്ന് ആദ്യം അധ്യാപകർ അറിയിച്ചിരുന്നു.പിന്നീടാണ് ഫസ്റ്റ് റാങ്കും ലഭിച്ചതറിയുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ വിദ്യാർത്ഥിയായ മേഘ കണ്ണാടിപ്പാറയിലെ സി.നാരായണൻ – ഗായത്രി ദമ്പതികളുടെ ഇളയ മകളാണ്. സഹോദരി മീര പി.ജി കഴിഞ്ഞ് B Ed വിദ്യാർത്ഥിനിയാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *