പടുപ്പ്: കെസിവൈഎം, എസ് എം വൈ എം പനത്തടി ഫൊറോനതല യുവജന ദിനാഘോഷം LIFT 2K23 400 ഓളം യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് സെൻറ് ജോർജ് ചർച്ച് പടുപ്പിൽ വച്ച് നടത്തപ്പെട്ടു. പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത് ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ഇൻ ചാർജ് ജിതിൻ ചോലിക്കര, ഫൊറോന ഡയറക്ടർ ഫാ ജോബിൻ കൊട്ടാരത്തിൽ, കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡൻറ് ചിഞ്ചു വട്ടപ്പാറ, അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, പടുപ്പ് ഇടവക വികാരി ഫാ. തോമസ് പാമ്പയ്ക്കൽ, പടുപ്പ് കെസിവൈഎം പ്രസിഡൻറ് അഗസ്റ്റിൻ പറേടം, ഫൊറോനാ ലേയ് അനിമേറ്റർ പീയുസ് പറേടം, ഫൊറോന ജനറൽ സെക്രട്ടറി സ്നേഹ വെട്ടിക്കാട്ടിൽ, വൈസ് പ്രസിഡൻറ് റോസ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തെ തുടർന്ന് വിവിധ ഇടവകകളിലെ യുവജനങ്ങളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. പനത്തടി ഫൊറോനയിൽ നിന്നും തലശ്ശേരി അതിരൂപത മുൻ ഭാരവാഹികൾ ആയിരുന്നവരെ ആദരിക്കുകയും അതോടൊപ്പം വിവിധ മേഖലകളിൽ സമ്മാനാർഹരായ യുവജനങ്ങളെ ആദരിക്കുകയും ചെയ്തു.
യുവജന ദിനാഘോഷത്തോടനുബന്ധിച്ച് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് വാ മുടി കെട്ടി മൗന പ്രതിഷേധ റാലി പടുപ്പ് ടൗണിൽ നടത്തി. പ്രതിഷേധ റാലിയെ തുടർന്ന് ലഹരിക്കെതിരെയുള്ള കെസിവൈഎം തലശ്ശേരി അതിരൂപതയുടെ തെരുവ് നാടകം അഗ്നിശലഭങ്ങൾടൗണിൽഅരങ്ങേറി.