എടത്തോട് : ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിൽ ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തി എടത്തോട് ടൗണിലേക്ക് ലഹരിവിരുദ്ധ റാലിയും, ഫ്ലാഷ്മോബും നടത്തി. സ്കൂൾ അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കുട്ടികൾ എടത്തോട് ടൗണിൽ അവതരിപ്പിച്ച ഫ്ലാഷ്മൊബ് ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ രമേശൻ ,അധ്യാപകരായ ശശിധരൻ, പവിത്രൻ , സതീഷ് ,ഗീതു ടീച്ചർ, രമ ,രഞ്ജിമ, അനു , മദർപി ടി എ പ്രസിഡന്റ് ചിഞ്ചു റാണി എന്നിവർ പരിപാടിക്ക്നേതൃത്വംനൽകി.
