ചുളളിക്കര: ചുള്ളിക്കര അയ്യപ്പ ഭജന മഠത്തിൽ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രഭാഷണ പരിപാടിയുടെ ഭാഗമായി മോഹനൻ പണിക്കർ ഉത്തരകേരളത്തിലെ അനുഷ്ടാന കലകൾ
എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എസ് എസ് എൽ സി,ഐ സി എസ് സി ,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രസിഡന്റ് കെ.. ഗോപി, ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ, അശ്വിൻ എന്നിവർപ്രസംഗിച്ചു.
